തീപിടുത്തത്തില്‍ മരിച്ചവരില്‍ കോട്ടയം സ്വദേശിയും
പാമ്പാടി : കുവൈറ്റിലെ മംഗെഫിലെ തൊഴിലാളികളുടെ ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ കോട്ടയം സ്വദേശിയും. പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത്.പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം താമസിച്ചിരുന്ന സ്റ്റെഫിന്റെ സഹോദരനായ ഫെബിനും കുവൈറ്റിലാണ് ജോലി.പാമ്പാടി ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെയും ഷേര്‍ളി സാബുവിന്റെയും മകനായ സ്റ്റെഫിന്‍ ഏതാനും വര്‍ഷങ്ങളായി കുവൈറ്റില്‍ എഞ്ചിനീയറായി ജോലിചെയ്തു വരികയായിരുന്നു. ഫെബിന്‍ ,കെവിന്‍ എന്നിവരാണ് സഹോദരങ്ങള്‍