അറയാഞ്ഞിലിമണ്ണിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു ജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും യൂത്ത് കോൺഗ്രസ്
പമ്പാവാലി : അറയാഞ്ഞിലിമണ്ണിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു ജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും യൂത്ത് കോൺഗ്രസ് ബഹുമതിയും ആദരവും നൽകി അനുമോദിച്ചു.
പമ്പാവാലി മണ്ഡലം പ്രസിഡന്റ് ജിബിൻ മാത്യു അന്ത്യംകുളം അധ്യക്ഷത വഹിച്ച യോഗം . യുത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയ്, അറയാഞ്ഞിലിമണ്ണ് കോൺഗ്രസ് വാർഡ് പ്രസിഡന്റ് അലക്സ് പാഴൂർ, ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് ജോസ് തണ്ണിപുരക്കൽ, മുൻ വാർഡ് മെമ്പർ ജോയിക്കുട്ടി തണ്ണിപുരക്കൽ, മഹിളാ കോൺഗ്രസ് അറയാഞ്ഞിലിമണ്ണ് വാർഡ് പ്രസിഡന്റ് ലയ സുനു തുടങ്ങിയവർ പ്രസംഗിച്ചു.