എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ദാറുൽ സലാം മദ്രസ്സാ ഹാളിൽ വച്ച് നടന്ന പ്രവർത്തകൺവൻഷനിൽ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അൻസാരി പത്തനാട് അദ്ധ്യക്ഷത വഹിച്ചു പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽഉദ്ഘാടനം ചെയ്തു സംസാരിച്ചു.മതന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും
പ്രശ്നങ്ങൾക്ക് ജനാധിപത്യ രീതിയിൽ തെരുവിലിറങ്ങി
സമരങ്ങൾ നയിക്കുകയും അവർക്ക് ആത്മധൈര്യം നൽകാൻ
പാർട്ടി പ്രവർത്തകരും കേഡർമാരും
കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ്
എസ്ഡിപിഐ എന്നപാർട്ടിക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞത്.ഇത് തിരിച്ചറിഞ്ഞ ആർഎസ്എസ് ബിജെപിഫാസിസ്റ്റുകൾ തങ്ങളുടെ അധികാരങ്ങൾ
ഉപയോഗപ്പെടുത്തി
പാർട്ടിയെ വേട്ടയാടി ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാസിസ്റ്റ് ഭീകരത ഇതോടെ ഇന്ത്യ രാജ്യത്ത് നിന്നും അവസാനിക്കുന്നതിൻ്റെ ലക്ഷണങ്ങളാണ് കാണാൻ പോകുന്നതെന്ന് തുളസീധരൻ പള്ളിക്കൽ അഭിപ്രായപ്പെട്ടു.കോട്ടയം ജില്ലാ ജെനറൽ സെക്രട്ടറി അൽത്വാഫ് ഹസ്സൻ, ജില്ലാ കമ്മിറ്റിയംഗം അൻസിൽ പായിപ്പാട്, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് അലി അക്ബർ,മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ്ട്രഷറർ സിയാദ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page