പാലാ – പൊൻകുന്നം റോഡിൽ കൂരാലിയിൽ കൈതച്ചക്ക കയറ്റി വന്ന മിനിലോറിയിൽ
പാലാ – പൊൻകുന്നം റോഡിൽ കൂരാലിയിൽ കൈതച്ചക്ക കയറ്റി വന്ന മിനിലോറിയിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിന്നിലെ ചക്രങ്ങളും ആക്സിലും പറിഞ്ഞു പോയി. ലോറിയിൽ ഇടിച്ച ശേഷം കാർ വട്ടം കറങ്ങി മീൻ കടയ്ക്കു സമീപം പാർക്കു ചെയ്തിരുന്ന മാരുതി കാറിലിടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ കാർ ഓടിച്ചിരുന്ന ഇളങ്ങുളം അഞ്ചാം മൈൽ കതിരോലിൽ അമൃതേശ് 24 നെ കാഞ്ഞിരപ്പള്ളി 26 ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. പൈകയിൽ നിന്നും കൈതച്ചക്ക കയറ്റി വന്ന മിനിലോറി മുണ്ടക്കയം 31 ലേയ്ക്ക് പോവുകയായിരുന്നു.