ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് മുൻപിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് മുൻപിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശിനിയെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നു.