ഇർശാദിയ്യഃ അക്കാദമി പരിസ്ഥിതി ദിനം ആചരിച്ചു.
ഇർശാദിയ്യഃ അക്കാദമി പരിസ്ഥിതി ദിനം ആചരിച്ചു.
മുണ്ടക്കയം: ഇർശാദിയ്യഃ അക്കാദമിക്ക് കീഴിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ലിയാഖത്ത് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി റഷീദ് കവുകര ഉദ്ഘാടനം ചെയ്തു .
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിന് കീഴിൽ ഹാപ്പി ലൈഫ് ഫാമിലിയിലെ 313 കുടുംബങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന എന്റെ മരം’ പദ്ധതിക്ക് ഇർശാദിയ്യ സെക്രട്ടറി മുഹമ്മദ് ലിയാഖത്ത് സഖാഫി മുണ്ടക്കയം തുടക്കം കുറിച്ചു.
ഓൺലൈൻ നടത്തിയ ക്വിസ് പ്രോഗ്രാമിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
സംഗമത്തിൽ ഇർശാദിയ്യഃ മുദരിസ് മുഹമ്മദ് സഫ്‌വാൻ റശാദി അൽ അഹ്സനി, മുഹമ്മദ് ഫായിസ് അൽ ഹികമി, ഹാഫിസ് മുഹമ്മദ് റഫീഖ് കൂട്ടിക്കൽ, മുഹമ്മദ് സ്വദിഖ്, ഹാഫിസ് സൈഫുദ്ദിൻ, ശാഫി മുസ്‌ലിയാർ ഇളംകാട്, സഫ്‌വാൻ മുസ്‌ലിയാർ ചങ്ങനാശ്ശേരി, ശാഹുൽ കരിങ്കപ്പാറ, ഹാഫിസ് അക്ബർ, അൽ അമീൻ, അനസ് തുടങ്ങിയവർ സംസാരിച്ചു.