എരുമേലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മുറിഞ്ഞുപുഴ വെള്ളച്ചാട്ടത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞു. യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
എരുമേലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മുറിഞ്ഞുപുഴ വെള്ളച്ചാട്ടത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞു. യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കുട്ടിക്കാനം: മുറിഞ്ഞപുഴ വെള്ളച്ചാട്ടത്തിനു സമീപം കാർ കൊക്കയിലേക്ക് മറിഞ് അപകടം. അപകടത്തിൽ എരുമേലി സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. താഴ്ചയിലേക്ക് മറിയുന്നതിനിടെ മുളം കൂട്ടത്തിൽ കാർ തങ്ങി നിന്നതാണ് യുവാക്കൾക്ക് രക്ഷയായത്. വൈകിട്ട് ഏഴരയോടുകൂടിയായിരുന്നു അപകടം. നാട്ടുകാരും സഞ്ചാരികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി