മീനച്ചിൽ ഈസ്റ്റ്സ ഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
മീനച്ചിൽ ഈസ്റ്റിൽ സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
ഈരാറ്റുപേട്ട. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ സഹകരണ വിജിലന്‍സ് സംഘം പരിശോധന നടത്തി. അഡ്വ. ഷോണ്‍ ജോര്‍ജ്ജാണ് ബാങ്ക് വൈസ് ചെയര്‍മാന്‍. മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതികാര നടപടിയാണിതെന്ന് ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു.
സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടു സംബന്ധിച്ച് നിരന്തരം നടത്തിയ വാര്‍ത്താസമ്മേളനങ്ങളാണ് ഇത്തരം പരിശോധനകള്‍ക്ക് കാരണമെന്നാണ് ആരോപണം. പരിശോധനയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരമില്ല. സ്വാഭാവിക പരിശോധനകള്‍ മാത്രമാണെന്നാണ് ബാങ്ക് അധികൃതര്‍ നല്കുന്ന വിവരം. സംസ്ഥാന സഹകരണ അസി. രജിസ്ട്രാറുടെ
നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.