ജനജീവിതം ദുസ്സഹമാക്കുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ റബർ എസ്റ്റേറ്റിനെതിരെനടപടി സ്വീകരിക്കണം;എസ്ഡിപിഐ
ചിത്രം പ്രതീകാത്മകം
ജനജീവിതം ദുസ്സഹമാക്കുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ റബർ എസ്റ്റേറ്റിനെതിരെനടപടി സ്വീകരിക്കണം;എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി പട്ടിമറ്റം ജനവാസമേഖലയിൽ സ്വകാര്യ വ്യക്തിയുടെറബർ എസ്റ്റേറ്റിൽ ഉള്ള കൈതകൃഷിയിൽ ഉണ്ടാകുന്ന കൊതുകുകളും ഈച്ചയും ജനവാസമേഖലയിൽ വ്യാപിച്ചതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പ്രദേശവാസികൾപരാതിപെട്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
മഴക്കാലമായതോടെ പ്രദേശങ്ങളിൽ പകർച്ചവ്യാതികൾ ജനങ്ങളുടെയിടയിൽ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടായിട്ടും അധികാരികളും എസ്റ്റേറ്റ് ഉടമയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെങ്കിൽ എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്, കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ ജനകീയസമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി നേതൃത്വങ്ങളായ അലി അക്ബർ, മുഹമ്മദ് നൂഹ് തേനമാക്കൽ, ഷാജുദീൻ കട്ടപ്പന കമ്മിറ്റിയംഗങ്ങളായ റസിലി ഒന്നാം മൈൽ, കാദർഖാൻ അറിയിച്ചു.