മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം
മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം
മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കൽ തിലകൻ (46) ഒഴുക്കിൽ പെട്ടതായി സംശയം. ഇന്ന് ഉച്ചകഴിഞ്ഞ മൂന്നുമണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. പെരുവന്താനം പോലീസിന്റെയും കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സും മണിമലയാറ്റിൽ തെരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.