ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ എഞ്ചിനീയറിങ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു
ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ എഞ്ചിനീയറിങ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു
ഈരാറ്റുപേട്ട :തീക്കോയിലെ ഇല്ലിക്കൽ കല്ല് വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു.ഇവർ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവർക്കാണ് പരിക്കേറ്റത്.
കൊച്ചിയിലെ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണിവർ.ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം.