ഇരു വൃക്കകളും തകരാറിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു
ഇരു വൃക്കകളും തകരാറിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു
മുണ്ടക്കയം:മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ് 25,26 , തീയതികളിൽ നാട് ഒരുമിക്കുന്നു ഗുരുതരമായ രോഗം ബാധിച്ച് ഇരു വൃക്കകളും പൂർണ്ണമായി തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന , 39 വയസ്സുള്ള സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട് 15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും, പാലായിലെ സ്വകാര്യ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട് സരിത സന്തോഷിന്റെ മാതൃ സഹോദരി വൃക്ക ദാനം ചെയ്യാൻ സമ്മതിക്കുകയും ഇവരുടെ വൃക്ക സരിതാ സന്തോഷിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു ,സരിതാ സന്തോഷിനു വേണ്ടി മെയ് 25 ന് മുണ്ടക്കയം ടൗണിൽ പൊതുജനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും 26 ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ചും ഫണ്ട് ശേഖരണം നടത്തും