ജോബ് ക്ലബ് പദ്ധതി അപേക്ഷിക്കാം
ജോബ് ക്ലബ് പദ്ധതി :അപേക്ഷിക്കാം
കോട്ടയം: സ്വയം തൊഴിൽ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന എം.പി. എസ്.സി /ജെ. സി (ജോബ്ക്ലബ് ) പദ്ധതിയിലേക്ക് അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപവരെ ഗവൺമെന്റ് സബ്സിഡിയോടുകൂടിയ 10 ലക്ഷം രൂപ ബാങ്ക് വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ :0481-2560413