എരുമേലി മൂക്കൂട്ടുതറയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി
എരുമേലി: എരുമേലി മൂക്കൂട്ടുതറയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ ഗോപിയെയാണ് (78) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം രക്തത്തുള്ളികളും കണ്ടെത്തിയിട്ടുണ്ട്.എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.