ഏന്തയാറ്റിൽ താൽക്കാലിക നടപ്പാലം നിർമ്മിക്കും
കൂട്ടിക്കൽ :കഴിഞ്ഞ പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും ,ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഇന്ന്മു തൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കും. പുതിയ പാലം പണി തുടങ്ങുന്നതിനു മുമ്പായി പഴയ നടപ്പാലം പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ മഴ പെയ്ത ആറ്റിൽ വെള്ളം ഉയർന്നതോടുകൂടി പുതിയ പാലം പണി നിലക്കുകയും ചെയ്തു.