യുവതിയെകൊണ്ട് ചര്‍ദ്ദി തുടപ്പിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം :മനുഷ്യാവകാശ കമ്മീഷന്‍
യുവതിയെകൊണ്ട് ചര്‍ദ്ദി തുടപ്പിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ
കര്‍ശന നടപടി വേണം :മനുഷ്യാവകാശ കമ്മീഷന്‍
കോട്ടയം : സ്വകാര്യ ബസില്‍ ചര്‍ദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കോട്ടയം ആര്‍.ടി.ഒ ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്.
മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസില്‍ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നാണ് സംഭവമുണ്ടായത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ചര്‍ദ്ദിച്ചത്. കഞ്ഞിക്കുഴിയില്‍ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവര്‍ തുണി നല്‍കി അവരെ കൊണ്ട് തന്നെ ചര്‍ദ്ദി തുടപ്പിക്കുകയായിരുന്നു. ജൂണില്‍ കോട്ടയത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.നടപടിയെടുത്ത ശേഷം ആര്‍.ടി.ഒ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.