ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലനകേന്ദ്രത്തിൽ പി.എസ്. സി കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ പി.എസ്.സി കോച്ചിംഗ്

കാഞ്ഞിരപ്പള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്. സി കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. പരിശീലനം തികച്ചും സൗജന്യം. ഒരു റെഗുലർ ബാച്ചും ഒരു ഹോളിഡേ ബാച്ചും ഉണ്ട്. ആറു മാസമാണ് പരിശീലനം. ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ , ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി : ജൂൺ 20. വ്യക്തിഗതവിവരങ്ങൾ, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുസഹിതം പ്രിൻസിപ്പൽ സി.സി എം.വൈ, നൈനാർ പള്ളി ബിൽഡിംഗ്, കാഞ്ഞിരപ്പള്ളി പി.ഒ. -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അപേക്ഷഫോം ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 9048345123, 9496223724 ,9947066889 ,04828-202069.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page