രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം പാണപിലാവ് കോൺഗ്രസ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു
എരുമേലി – മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം പാണപിലാവ് കോൺഗ്രസ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചീനിമരം ജംഗഷനിൽ, രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ മാലചാർത്തിയും പുഷ്പാർച്ചന നടത്തിയും ആചരിച്ചു. വിറ്റി മാത്യു വെമ്പാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തി. കർഷകനും പൊതു പ്രവർത്തകനുമായ ബിനു നിരപ്പേൽ, സിബി നെടിയ മുറിയിൽ, ബിജോയ്, ജോജോ കണ്ടത്തിൽ, സുനിൽ പന്നാംകുഴിയിൽ, ഔസേപ്പച്ചൻ മുതു പ്ലാക്കൽ, ബിൻസ് കുഴിക്കാട്ട്, ബെർളി ഇടത്തിനകത്ത്, സതീഷ് ചാത്തൻകുഴിയിൽ, രാജൻ പുതിയോട്ട്, ജേക്കബ്ബ് ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.
പടം – രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പാണപിലാവ് ചീനിമരം ജംഗ്ഷനിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തുന്നു.