ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ 22/05/2024 (ബുധനാഴ്ച) രാവിലെ 8.00 മണിമുതൽ വൈകിട്ട് 6.00 മണിവരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, S H മൗണ്ട്,വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ICH, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ 11 കെ വി ഫീഡറുകളിൽ ഗാന്ധിനഗർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി തടസ്സപ്പെടുന്നതാണ്

👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറ്റമംഗലം, ഇടവട്ടം, കുമ്പളംതറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് 21-05-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉 കുറിച്ചി സെക്ഷനിൽ ആശഭവൻ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് 21/05/2024 ന് രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ദയറ,വട്ടക്കാവ്, ഊട്ടിക്കുളം, ആറാണി ട്രാൻസ്ഫോർമറകളിൽ ഇന്ന് (21/05/24) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തടത്തിമാക്കൽ, കുഴിപ്പുരയിടം, ഡോൾ സിറ്റി, സോന ട്രാൻസ്ഫോമറുകളിൽ ഇന്ന് (21.05.24) രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page