പത്തേക്കറിലും ശാന്തിനഗറിലും ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കണം
പത്തേക്കറിലും ശാന്തിനഗറിലും ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കണം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ് പത്തേക്കറിലും ശാന്തിനഗറിലും ശക്തി കൂടിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കണമെന്ന് സി പി ഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിച്ചുകൊണ്ടിരിക്കുന്ന പാറക്കടവ് – 2, കെ എം എ ജംഗ്ഷൻ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകൾ അമിത ലോഡു കാരണം കഴിഞ്ഞ വാരം കത്തിനശിച്ചിരുന്നു. പത്തേക്ക റിലും ശാന്തിനഗറിലും ഇപ്പോഴും രൂക്ഷമായ വൈദ്യുതി തകരാറും വോൾട്ടേജ് കുറവും അനുഭവപ്പെടുന്നുണ്ട്. പല ദിവസങ്ങളിലും വൈദ്യതി വിതരണം പലതവണ നിലയ്ക്കുന്നുണ്ട്. പ്രമേയത്തിൽ പറയുന്നു.ഇക്ബാൽ ഇല്ലത്തുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീകുമാർ ഉൽഘാടനം ചെയ്തു.പി എസ് ജയ് സൽ, സി എ മസൂദ്, അൻസർ, ഷാജിദ്, ബിജു കരോട്ട് മഠo, റഹീം, മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.ഈ ആവശ്യം ഉന്നയിച്ച് അധികാരികൾക്ക് നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു.