തിങ്കളും ചൊവ്വയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രിയാത്രാ നിരോധനം
തിങ്കളും ചൊവ്വയും
കോട്ടയം ജില്ലയിലെ
മലയോരമേഖലയിൽ
രാത്രിയാത്രാ നിരോധനം
കോട്ടയം: ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.