ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ് നൽകി
ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ് നൽകി
കാഞ്ഞിരപ്പള്ളി: ഇക്കൊല്ലം ഹജ്ജ് യാത്രയ്ക്ക് പോകുന്നവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി യാത്രയയപ്പ് നൽകി.നൈനാർ പള്ളി വളപ്പിൽ ചേർന്ന യോഗം ചീഫ് ഇമാം ഷിഫാർ മൗലവി ഉൽഘാടനം ചെയ്തു.സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി.സെക്രട്ടറി ഷഫീക്ക് താഴത്തു വീട്ടിൽ, ഇല്ലിയാസ് ചെരിവുപുറം എന്നിവർ സംസാരിച്ചു.