കണമലയില്‍ അയല്‍വാസികളായ രണ്ടു കര്‍ഷകര്‍ കാട്ടുപോത്ത് ആ ക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്
കോട്ടയം: കണമലയില്‍ അയല്‍വാസികളായ രണ്ടു കര്‍ഷകര്‍ കാട്ടുപോത്ത് ആ ക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. 2023 മെയ് 19 ന് വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോ (65), പുരയിടത്തില്‍ റബര്‍ ടാപ്പിംഗ് നടത്തുകയായിരുന്ന പ്ലാവനാല്‍കുഴിയില്‍ തോമസ് ആന്റണി(65) എന്നിവരാണു കൊല്ലപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്തും തോമസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണു മരിച്ചത്.
പമ്പാവനത്തില്‍നിന്നു കാട്ടുപോത്ത് നാലു കിലോമീറ്റര്‍ അകലെ കണമല ഗ്രാമത്തില്‍ അട്ടിവളവിനു സമീപമെത്തിയാണു രണ്ടുപേരെയും ആക്രമിച്ചത്.
സാമ്പത്തികമായി വലിയ ബാധ്യതകളും പരിമിതികളാണ് രണ്ടു കുടുംബങ്ങള്‍ക്കുമുണ്ടായിരുന്നത്. രണ്ടു ഘട്ടമായി പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചെങ്കിലും ആശ്രിതര്‍ക്ക് ജോലി, വിധവാ പെന്‍ഷന്‍, ബാങ്ക് ബാധ്യത എഴുതിതള്ളല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായില്ല.ഇതെ സ്ഥത്തു തന്നെയാണ് ഒരു മാസം മുമ്പ് യുവാവിനെ കാട്ടാന ചവിട്ടി കൊന്നത്.
ഒരേ പ്രദേശത്ത് മൂന്നു പേരെ വന്യ മൃഗങ്ങള്‍ അരുംകൊല ചെയ്തിട്ടും ജൈവവേലി ഉള്‍പ്പെടെ യാതൊരു സുരക്ഷാക്രമീകരണങ്ങളും ഒരുക്കാന്‍ വ നംവകുപ്പിനു സാധിച്ചിട്ടില്ല. രണ്ടു സംഭവങ്ങളിലും കണമല ഫോറസ്റ്റ് സ്റ്റേഷ നു മുന്നില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും റോഡ് ഉപരോധനും സം ഘടിപ്പിക്കപ്പെട്ടു. ജീവനും സ്വത്തിനും സുരക്ഷ ആവശ്യപ്പെട്ടു സമരം നടത്തി യ പ്രദേവാസികള്‍ക്കെതിരേ പോലീസും വനംവകുപ്പും നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കാട്ടുപോത്ത്, കാട്ടാന, കുരങ്ങ്, കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവിക ളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുക യാണ് കണമല, ഏഞ്ചല്‍വാലി, തുലാ പ്പള്ളി പ്രദേശങ്ങളിലെ കര്‍ഷകര്‍.
ചിത്രം .കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച ചാക്കോയും തോമസും