മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന കുടുംബത്തെ മാറ്റി പാർപ്പിച്ചു
റെഡ് അലേർട്ട് കുടുംബത്തെ മാറ്റി പാർപ്പിച്ചു.
ചിറക്കടവ്: ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല കളക്ടറുടെ നിർദേശ പ്രകാരം മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന ചിറക്കടവ് തേക്കേത്തുകവല പാറക്കൽ
പി എസ് സാബുവിനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചു. അഞ്ചംഗ കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പ് ആയ തേക്കേത്തുകവല ഗവണ്മെന്റ് എൻ എസ് എൽ പി സ്കൂളിലേക്കാണ് മാറ്റി പാർപ്പിച്ചത്. ഡെപ്യൂട്ടി തഹസീൽദാർ വി വി മാത്യൂസ്, വില്ലേജ് ഓഫീസർ ടി ഹാരിസ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.