ഹജ്ജ് യാത്രികര്‍ക്ക് യാത്രയയപ്പ് നല്‍കി
ഹജ്ജ് യാത്രികര്‍ക്ക് യാത്രയയപ്പ് നല്‍കി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നും ഹജ്ജ് യാത്രയ്ക്ക് പോകുന്നവര്‍ക്ക് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാ അത്ത് പരിപാലന സമിതി യാത്രയയപ്പ് നല്‍കി.നൈനാര്‍ പള്ളി വളപ്പില്‍ ചേര്‍ന്ന യോഗം ചീഫ് ഇമാം ഷിഫാര്‍ മൗലവി ഉല്‍ഘാടനം ചെയ്തു.സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുല്‍ സലാം പാറയ്ക്കല്‍ അധ്യക്ഷനായി.സെക്രട്ടറി ഷഫീക്ക് താഴത്തു വീട്ടില്‍, ഇല്ലിയാസ് ചെരിവുപുറം എന്നിവര്‍ സംസാരിച്ചു.
ചിത്രവിവരണം: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാ അത്ത് പരിപാലന സമിതി നൈനാര്‍ പള്ളി വളപ്പില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം നൈനാര്‍ പള്ളി ചീഫ് ഇമാം ഷിഫാര്‍ മൗലവി ഉല്‍ഘാടനം ചെയ്യുന്നു.