ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.

ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.
എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്.
അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു.
അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇൻസാ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page