ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതിയുടെ അഴിമതിയും, കെടുകാര്യസ്ഥതയും; എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭത്തിന്

ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതിയുടെ അഴിമതിയും, കെടുകാര്യസ്ഥതയും; എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭത്തിന്

ഈരാറ്റുപേട്ട: യു.ഡി.എഫ് നേത്യതത്തിലുള്ള ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അഴിമതിയും , കെടുകാര്യസ്ഥതയും മൂലം വികസന കാര്യങ്ങളിൽ ഏറ്റവും പിന്നോക്കം പോയ ഭരണ സമിതി അധികാരമേറ്റ നാല് വർഷം ആയിട്ടും നാളിത് വരെ ജനോപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും

നഗരസഭാ ചെയർപേഴ്സണും, ഭരണ സമിതിയിലെ ചില കൗൺസിലർമാരും ഏതാനും ചില ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി പണം വീതിച്ചെടുക്കാൻ മത്സരമാണ് നടക്കുന്നത് എന്നും ചെയർപേഴ്സന്റെ രാജി വെറും നാടകം മാത്രമാണെന്നും എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

വെയ്സ്റ്റ്ബിൻ വാങ്ങിയതിൽ പത്ത് ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും, നഗരോത്സവം, മുൻ ചെയർമാൻ നിസാർ ഖുർബാനിയുടെ പേരിൽ കുടിവെള്ള പദ്ധതിയുടെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ആരോപണ വിധേയമായ മേൽ പദ്ധതികൾ എല്ലാം ലീഗ് നേതൃതത്തിന്റ അറിവോടെയാണ് എന്ന ചെയർപേഴ്സ്ന്റെ പ്രസ്താവനയിലൂടെ ലീഗ് നേതൃതം അഴിമതിക്ക് കൂട്ട് നിൽക്കുകയാണ് ചെയ്തത്.

അഴിമതിയിൽ മുങ്ങി കുളിച്ച നഗരസഭാ ഭരണ സമിതിക്കെതിരേ ശക്തമായ ബഹുജന പ്രക്ഷേഭത്തിന് എസ്.ഡി.പി.ഐ നേതൃതം നൽകുമെന്നും എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ഹസിബ്, വൈസ് പ്രസിഡന്റ് സുബൈർ വെള്ളാപള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽകീഴേടം, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page