മുക്കൂട്ടുതറ പാണപിലാവിൽ ബൈക്കപകടത്തിൽ യാത്രക്കാരന് ദാരുണാന്ത്യം
മുക്കൂട്ടുതറ :ശബരിമല പാതയിലെ മുക്കൂട്ടുതറ പാണപിലാവിൽ ഇന്ന് രാവിലെ ഉണ്ടായ ബൈക്കപകടത്തിൽ പിന്നിലിരുന്ന
യാത്രക്കാരന് ദാരുണാന്ത്യം ബൈക്കിന്
പിന്നിലിരുന്ന യാത്രക്കാരൻ മണിമല തുണ്ടത്തിൽ ചാക്കോ ആണ്അ പകടത്തിൽ മരണപ്പെട്ടത് . ഇടറോഡിൽ നിന്ന് കയറി വന്ന വാഹനത്തിൽ
ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതോടെ
അപകടം സംഭവിക്കുകയായിരുന്നു തൊട്ടടുത്തുള്ള തിട്ടയിൽ ഇടിച്ച് വണ്ടി ബൈക്ക് മറിയുകയും പിന്നീട് റോഡിൽ തലയടിച്ച് വീണ് ചാക്കോ മരിക്കുകയും ആയിരുന്നു. നാട്ടുകാർ ഇദ്ദേഹത്തെ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിമല നിന്നു. പമ്പാവാലിയിലെ പണിസ്ഥലത്തേക്ക്
പോവുകയായിരുന്നു. ബൈക്ക് ഓടിച്ച ആളിന് ചെറിയ പരിക്കുകൾ ഉണ്ട് .