കൊല്ലം – തേനി ദേശീയ പാതയിൽ കൊടുങ്ങൂരിനു സമീപം കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്
കാറും ബസും കൂട്ടിമുട്ടി അപകടം
വാഴൂർ: കൊല്ലം – തേനി ദേശീയ പാതയിൽ കൊടുങ്ങൂരിനു സമീപം കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം.കോട്ടയത്തുനിന്നും കട്ടപ്പനയിലേക്ക് പോയ സ്വകാര്യ ബസിലേക്ക് 17-ാംമൈൽ ഭാഗത്തു നിന്നും മറ്റൊരു കാറിനെ മറികടന്നെത്തിയ കാർ നിയന്ത്രണംവിട്ട് ബസിൽ ഇടിച്ചു കയറുകയായിരുന്നു. ബസ് ഒരുവശത്തേക്ക് പെട്ടെന്ന് ഒതുക്കി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഇരു വാഹനങ്ങളുടെയും മുൻവശം ഭാഗീകമായി തകർന്നു.പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.