ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും
തിരുവനന്തപുരം: ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്ന് കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കൃത്യമായ രീതിയിൽ അല്ല സിബിഐയുടെ അന്വേഷണം നടന്നതെന്ന് ജസ്നയുടെ പിതാവ് ആരോപിച്ചിരുന്നു. ജസ്നയുടെ അജ്ഞാത സുഹൃത്ത് ഉൾപ്പെടെയുള്ള തെളിവുകൾ സിബിഐ പരിശോധിച്ചില്ല എന്നതാണ് പിതാവിൻറെ വാദം.
ജസ്നയെ കാണാതായതിൽ തുടരന്വേഷണം വേണമെന്നാണ് പിതാവിൻ്റെ ആവശ്യം. തുടരന്വേഷണം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും തെളിവുകൾ ഹാജരാക്കാതെ ഉത്തരവിടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് സമാന്തരമായ അന്വേഷം നടത്തി ചില തെളിവുകൾ കണ്ടെത്തിയത്.
പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ നേരത്തെ കോടതിയിൽ സമർപ്പിച്ചത്. ജസ്ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛൻ പറയുന്നത്. ജസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛൻ അവകാശപ്പെടുന്നു. ജസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയിൽ കൈമാറിയെന്നുമാണ് അച്ഛൻ പറയുന്നത്.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 ന് കാണാായത്. മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന് ജയിംസിന്റെ അവകാശവാദം.