കോട്ടയം ജില്ലയിൽ മോട്ടോർ വാഹനവകുപ്പിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടന്നു
ചിത്രം… പ്രതീകാത്മകം
കോട്ടയം : കോട്ടയം ജില്ലയിൽ മോട്ടോർ വാഹനവകുപ്പിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടന്നു. ബുധനാഴ്ച ജില്ലയിൽ വിവിധയിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയിൽ കുടിങ്ങിയത് 473 വാഹനങ്ങൾ . പിടികൂടിയ വാഹനങ്ങളിൽ നിന്ന് 797600 രൂപ പിഴയും.
എൻഫോഴ്സസ്മെന്റ്റ് ഓഫീസും, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഉഴവൂർ, വൈക്കം എന്നി ആർടി ഓഫിസിലേയും ഉദ്യേഗസ്ഥരാണ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ പരിശോധന നടത്തിയത്.കോട്ടയം ആർടിഒ അജിത് കുമാർ, കോട്ടയം എൻഫോഴ്സ് മെൻ്റ് ആർടിഒ സി.ശ്യാം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും വാഹനപരിശോധന തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ടിപ്പർ വാഹനങ്ങളുടെ സ്പീഡ് ഗവർണ്ണർ വിച്ഛേദിച്ച വാഹനം റെഡ് സിഗ്നൽ ജമ്പിംഗ്, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, ഇടതു വശത്തുകൂടിയുള്ള ഓവർടേക്ക് അമിത വേഗം, തുടങ്ങിയ പരിശോധനയായിരുന്നു ഇന്ന് നടന്നത്. കോട്ടയം ജില്ലയിൽ ളായിക്കാട് മുതൽ പുതുവേലി വരെയുള്ള എംസി റോഡ് മുഴുവനായും വാഹന പരിശോധന നടത്തി. ,