കോരുത്തോട്, മുരിക്കുംവയല്‍ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിജയം
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിന് നൂറിന്റെ തിളക്കം. പരീക്ഷയെഴുതിയ 30 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹതനേടി. അഞ്ചുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. പട്ടികവർഗവികസന വകുപ്പിനു കീഴിലുള്ള സ്കൂളാണിത്. കോരുത്തോട്, മുരിക്കുംവയൽ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ മുഴുവൻ പേരും വിജയിച്ചു. പരീക്ഷയെഴുതിയ 10 പേരും ഉപരിപഠനത്തിന് അർഹരായി.