കാഞ്ഞിരപ്പള്ളിയിൽ ഹജ്ജ് പഠന ക്ലാസ് ബുധനാഴ്ച
ഹജ്ജ് 2024 പഠനക്ലാസ് ഇന്ന്
കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് രണ്ടാം ഘട്ട സാങ്കേതിക പഠനക്ലാസ് ഇന്ന് രാവിലെ (ബുധൻ ) ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ വച്ച് നടക്കും.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ കയാൽ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനംചെയ്യും. ഹജ്ജ് കമ്മിറ്റി മുൻ സീനിയർ മെമ്പർ മുസമ്മിൽ ഹാജി, എസ് പി മുഹമ്മദ് നജീബ്, കാഞ്ഞിരപ്പള്ളി ടൗൺ മസ്ജിദ് ചീഫ് ഇമാം സൈനുല്ലാബുദ്ദീൻ മൗലവി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ സാങ്കേതിക പരിശീലന ക്ലാസിന് സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രെയിനിങ് ഓർഗനൈസർ എൻ പി ഷാജഹാൻ നേതൃതം നൽകും
ക്ലാസ്സിൽ മഫ്താ സ്റ്റിക്കർ, ബാഗ് സ്റ്റിക്കർ, തുടങ്ങിയവ വിതരണം ചെയ്യുന്നതും ഹാജിമാർക്ക് ആവശ്യമായ സൗദി റിയാലും, ട്രാവൽ കാർഡും ലഭിക്കുന്നതിനുള്ള സ്റ്റേറ്റ് ബാങ്കിന്റെ കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ മാരുമായി ബന്ധപ്പെടേണ്ടതാണ്