കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ
ഒഴിവുകൾ; ഇന്റർവ്യൂ മേയ് എട്ടിന്
കോട്ടയം: എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു. സ്റ്റാഫ് നഴ്‌സ്- 100, നഴ്‌സ് അസോസിയേറ്റ് -100, പി.എം.എസ്. അറ്റൻഡന്റ്-50 എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563451/22560413.