മുണ്ടക്കയം പുത്തന്‍ചന്തയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു
മുണ്ടക്കയം: മുണ്ടക്കയം പുത്തന്‍ചന്തയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു.പുഞ്ചവയല്‍ സ്വദേശി പല്ലന്‍ അനീഷ് എന്നറിയപ്പെടുന്ന സുകേന്ദ്ര ബാബു ആണ് അറസ്റ്റിലായത്. പുത്തന്‍ ചന്തയില്‍ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (29) വിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തി വിഷ്ണുവിനെ കത്തികൊണ്ട് അനീഷ് ആക്രമിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ വിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.