എംജി യൂണിവേഴ്സിറ്റി ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകളും അറിയിപ്പുകളും

പരീക്ഷാ രജിസ്‌ട്രേഷൻ

2022-2023 അക്കാദമിക് വർഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ ബാച്ചിലേക്ക് ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻറ് ലിറ്ററേച്ചർ, ബിഎ സംസ്‌കൃതം ലാംഗ്വേജ് ആൻറ് ലിറ്ററേച്ചർ(ജനറൽ), ബിഎ മലയാളം, ബിഎ ഹിന്ദി, ബിഎ അറബിക് കോഴ്‌സുകളിലേക്ക് മൂന്നാം സെമസ്റ്ററിൽ പുന:പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് നാലാം സെമസ്റ്റർ(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ വിജ്ഞാപനപ്രകാരമുള്ള പരീക്ഷാ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ബയോസയൻസ് ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി ആൻറ് ബയോഫിസിക്‌സ് (ഫാക്കൽറ്റി ഓഫ് സയൻസസ് – 2023-2025 ബാച്ച് റഗുലർ, 2022-2024, 2021-2023 ബാച്ച് റീഅപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് 13 വരെ സ്‌കൂൾ ഓഫീസിൽ സമർപ്പിക്കാം.
……………………..

മൂന്നാം സെമസ്റ്റർ എം എസ്സി ഇൻഡസ്ട്രിയൽ കെമിസ്ട്രി(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് 13 വരെ ഓൺലൈനിൽ സമർപ്പിക്കാം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബിവോക് ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ(2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് – പുതിയ സ്‌കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ട്, മൂന്ന് തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page