ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തോടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
എരുമേലി : ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തോടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള മണ്ണടിശാല ഭാഗത്ത് പടിഞ്ഞാറേവീട് വീട്ടിൽ അനീഷ് മോൻ പി.കെ (42) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ചൊവ്വാഴ്ച വൈകുന്നേരം 03.00 മണിയോടുകൂടി എരുമേലി പേട്ട കവലയ്ക്ക് സമീപമുള്ള ലോട്ടറി കടയിൽ എത്തുകയും,കടയിലെ ജോലിക്കാരനെ തട്ടിമാറ്റിയ ശേഷം കടയ്ക്കുള്ളിലിരുന്ന ബാഗുമായി ഇറങ്ങി ഓടുകയും, നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് ഇയാൾ ബാഗ് ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐ മാരായ ജോസി എം ജോൺസൺ, രഘുനാഥൻ, എ.എസ്.ഐ മാരായ സിബിമോൻ, ലേഖ, സി.പി.ഓ സിജു കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.