ജില്ലയിൽ നിരോധനാജ്ഞ; ഫലപ്രഖ്യാപനം വരെ തുടരും
ജില്ലയിൽ നിരോധനാജ്ഞ; ഫലപ്രഖ്യാപനം വരെ തുടരും
കോട്ടയം: സമാധാനപരവും സുതാര്യവുമായ ലോക്സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ക്രിമിനൽനടപടിച്ചട്ടപ്രകാരം നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായിട്ടുള്ളതാണ്. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരെ നിരോധനാജ്ഞ തുടരും. വിലക്ക് ലംഘിക്കുന്നവർക്ക് ഐ.പി.സി. 188 പ്രകാരമുള്ള വിചാരണനടപടി നേരിടേണ്ടിവരും.