സി. എം വലിയുല്ലാഹി അനുസ്മരണ മജ്‌ലിസ് ഇന്ന്
സി. എം വലിയുല്ലാഹി അനുസ്മരണ മജ്‌ലിസ് ഇന്ന്
മുണ്ടക്കയം: പ്രശസ്ത സൂഫിവര്യൻ മർഹൂം ശൈഖ് മടവൂർ സി എം വലിയുല്ലാഹിയുടെ ആണ്ട് അനുസ്മരണ മജ്‌ലിസ് ഇന്ന് (വ്യാഴം 18/04/2024)വൈകിട്ട് നാല് മണിക്ക് മുണ്ടക്കയം പത്തു സെന്റ് പ്ലാന്റേഷൻ ഇർഷാദിയ്യ ദഅവാ സെന്ററിൽ നടത്തും .
ഇർഷാദിയ്യ അക്കാദമി ചെയർമാൻ എ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന ആത്മീയ മജിലിസിൽ സിഎം മടവൂർ മൗലിദ് പാരായണം, തവസ്സുൽ ബൈത്ത്, ദുആ മജ്ലിസ്, തബറുക് വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി അറിയിച്ചു.
ഇർഷാദിയ്യ പ്രസിഡണ്ട് അഷ്റഫ് മുസ്‌ലിയാർ, മുഹമ്മദ് അലി മുസ്‌ലിയാർ കുമളി, ലബീബ് അസ്ഹരി വരിക്കാനി, അബ്ദുൽ ഹക്കീം സഖാഫി, ഉമർ സഖാഫി തുടങ്ങിയവർ സംബന്ധിക്കും.