കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (17/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കൂട്ടക്കല്ല്, കണ്ടത്തിൽ ജംഗ്ഷൻ, മൂന്നിലവ് ബാങ്ക്, മൂന്നിലവ്, മരുതും പാറ, കടപുഴ, നരിമറ്റം, മങ്കൊമ്പ്പള്ളി ചൊവ്വൂർ എന്നീ
സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്
👉 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറപ്പാട്ടുപടി , ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ടു കവല , MGM സ്കൂൾ, കണ്ണാടിപ്പാറ, കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക, ചെമ്പകപ്പടി ഭാഗങ്ങളിൽ ഇന്ന് (17.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
👉 ഇന്ന് 17-04-2024 (ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അസംപ്‌ഷൻ കോളേജ്, കോപ്ടാക്, കുട്ടമ്പേരൂർ, കാന്താരി, HT അസംപ്‌ഷൻ, HT SB കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ, കുറ്റിക്കാട്ടുപടി,തലപ്പാടി,SE കവല എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ ഇന്ന് (17/04/23) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 17 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും