കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (16/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ,മേലുകാവ്മറ്റം, സെമിത്തേരി, ദീപ്തി കളപ്പുരപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന
സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്, കൂടാതെ H.T മെയിന്റ നൻസ് വർക്ക് നടക്കുന്നതിനാൽ, അരുവിത്തുറ പള്ളി, കോടതിപ്പടി, മന്തക്കുന്ന്, തടവനാൽ, K S R T C, ചേന്നാട് കവല, പെരുനിലം റോഡ് ആനിപ്പടി, എട്ടു പങ്ക് എന്നി സ്ഥലങ്ങളിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, മൈക്രോ , ചിദംബരപ്പടി, ബ്ലിസ് ഹോസ്പിറ്റൽ, വെസ്കോ ബെറിങ്ടൺ , അങ്ങാടി സൂപ്പർ മാർക്കറ്റ്, ഇൻഡസ് ട്രാൻസ്ഫോമറുകളിൽ ഇന്ന് (16.04.24) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വാഴക്കാലപ്പടി,അയ്യപ്പൻകുന്ന്, മഞ്ഞാമറ്റം, മുക്കംകുടി, കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക, ചെമ്പകപ്പടി ഭാഗങ്ങളിൽ ഇന്ന് (16.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, തെക്കേപ്പടി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്, പള്ളിക്കരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 16 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തുടങ്ങും