വാളയാർ ചുള്ളിമടയിൽ ബൈക്ക് മരത്തിലിടിച്ച് മണിമല സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു.
പാലക്കാട്: വാളയാർ ചുള്ളിമടയിൽ ബൈക്ക് മരത്തിലിടിച്ച് നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരിൽ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പിൽ മനോജ് കെ.ജോസഫിന്റെ മകൻ ആൽവിൻ മനോജാണ് (20) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാർഥികളാണ് ഇരുവരും. മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ. മരത്തിൽ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൽവിൻ മരിച്ചു.