ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എരുമേലി ഗ്രാമ പഞ്ചായത്തിൻ്റെ കിഴക്കൻ പ്രദേശത്തെ ബൂത്ത് മാറ്റി സ്ഥാപിച്ചു
എരുമേലി: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എരുമേലി ഗ്രാമ പഞ്ചായത്തിൻ്റെ കിഴക്കൻ പ്രദേശത്തെ ബൂത്ത് മാറ്റി സ്ഥാപിച്ചു. പ്രദേശവാസികൾ ബുദ്ധിമുട്ട് അനുഭവിച്ചും, വാഹനങ്ങൾ കടന്നുചെല്ലുവാൻ സാധിക്കാത്തതിനാലും, മുപ്പതിൽപരം നട കയറിയുംഇറങ്ങിയും വേണം ഉമ്മിക്കുപ്പയിലെ ഇടകടത്തി റ്റി.കെ.എം.എം യൂപി സ്കൂളിൽ 15-ാം വാർഡ് 175 -ാംനമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തുവാൻ എത്തിയിരുന്നത്. സാമുഖ്യ പ്രവർത്തകനും , മുഖം നോക്കാതെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന മുക്കൂട്ടുതറ ചീനിമരം സ്വദേശിയുമായ ബിനു നിരപ്പേൽ കോട്ടയം കലക്ടർക്ക് ബൂത്ത് മാറ്റി സ്ഥാപിക്കുന്നതിന് അപേക്ഷ നൽകുകയും തുടർന്നുള്ള നിരന്തരമായ ഇടപെടലിൻ്റേയും ഫലമായി ഉമ്മിക്കുപ്പയിൽ നിന്നും 100 മീറ്റർ മാത്രമുള്ള സെൻ്റ് മേരീസ് ഹൈസ്കൂളിലേയ്ക്കാണ് 175 -ാംനമ്പർ ബൂത്ത് മാറ്റിസ്ഥാപിച്ചത്. മുതിർന്നവർ, വികലാംഗർ രോഗാവസ്ഥയിലുള്ളവർ, ദുരിതമനുഭവിക്കുന്നവർ തുടങ്ങിയവരുടെ അസൗകര്യങ്ങൾ പരാതിയിൽ സൂചിപ്പിച്ചിരുന്നു.