പുത്തൻചന്ത ഇർഷാദിയ അക്കാദമിയിൽ ഇഫ്താർ വിരുന്നും, പ്രാർത്ഥനാ സദസ്സും നടത്തി
ഇഫ്താർ വിരുന്നും, പ്രാർത്ഥനാ സദസ്സും നടത്തി
മുണ്ടക്കയം :പുത്തൻചന്ത ഇർഷാദിയ അക്കാദമിയിൽ എല്ലാ ദിവസവും നടന്നുവരുന്ന ബദരിയാ പ്രഭാത പ്രാർത്ഥന സദസ്സിന്റെ വാർഷികവും,ബദർ അനുസ്മരണ സദസ്സും, സമൂഹ നോമ്പ് തുറയും നടത്തി .
ഇർഷാദിയ അക്കാദമി ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രാർത്ഥനാ സദസ്സ് ഹബീബ് മൗലവി എരുമേലി ഉദ്ഘാടനം ചെയ്തു. ജൗഹർ മൗലവി മുഖ്യപ്രഭാഷണം നടത്തി. മുഅല്ലിം കിറ്റ് വിതരണ ഉദ്ഘാടനം ടി എം എ അബ്ദുൽ കലാം മൗലവി നിർവഹിച്ചു. സിദ്ദീഖ് മൗലവി, ഹംദുള്ള ബാഖവി, ഷാജഹാൻ മൗലവി തുടങ്ങിവർ നേതൃത്വം നൽകി. അസീസ് ബഡായി റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇർഷാദിയ്യ അക്കാദമി ചെയർമാൻ എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ബദർ അനുസ്മരണ സദസ്സ് വി എച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അലി മുസ്‌ലിയാർ കുമളി, അഷ്റഫ് മുസ്ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, അബ്ദുൽ ഹക്കീം സഖാഫി,സൈനുദ്ദീൻ മുസ്‌ലിയാർ,എന്നിവർ നേതൃത്വം നൽകി .
ഇർഷാദിയ പ്രസിഡന്റ് അഷ്റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ 5പിഎം നടന്ന സൗഹൃദ ഇഫ്താർ സംഗമം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജിരാജ്, ജോഷി മംഗലം,കെ എസ് രാജു, അനിൽകുമാർ,അൻസാർ ബദ് രി,അബ്ദുറഷീദ് താനുംമൂട്ടിൽ, നജീബ്, പരീത് ഹാജി, ഹാറൂൺ, ടി സി ഷാജി, ഷാഫി സഖാഫി, ആരിഫ്
ഇൻസാഫ്, ഷമീർ സി എം, മുഹമ്മദ് മദനി,വിവിധ രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു .ആയിരം വീടുകളിലേക്ക് ഇഫ്താർ കിറ്റ് വിതരണവും ആയിരത്തോളം പേർക്ക് ഇഫ്താർ വിരുന്നും നൽകി. ഇർഷാദിയ ജനറൽ സെക്രട്ടറി മുഹമ്മദ് ലിയാഖത് അൽ ഹികമി മുഖ്യപ്രഭാഷണം നടത്തി.
ഖുർആൻ മനപ്പാഠമാക്കിയ ഹാഫിസ് സൈഫുദ്ദീൻ, ഹാഫിസ് അക്ബർ, ഹാഫിസ് കൈഫ് എന്നിവരെ ആദരിച്ചു.
എല്ലാ മാസവും ഇർഷാദിയ അക്കാദമിയിൽ നടന്നുവരുന്ന ദിക്റ് ഹൽഖ,സ്വലാത്ത് മജ്ലിസുകൾക്ക് ധാരാളം വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. ആഗ്രഹ സഫലീകരണത്തിനുള്ള ദുആ വസിയത്തുമായിട്ടാണ് കൂടുതൽ വിശ്വാസികളും എത്തിച്ചേരുന്നത്. ധാരാളം ദിക്റുകളും സ്വലാത്തുകളും ചൊല്ലി, ആലിമീങ്ങൾ നേതൃത്വം നൽകുന്ന ദുആ മജ്‌ലിസിൽ നിന്നും,നിരവധി അനുഭവസാക്ഷ്യങ്ങളാണ് വിശ്വാസികൾക്ക് പറയാനുള്ളത്.
എല്ലാ മാസവും മജ്ലിസിന് ശേഷം അന്നദാനവും നടത്തിവരുന്നു.