കഞ്ചാവു ചെടികൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫിസർ ബി.ആർ.ജയനെ സസ്പെൻഡ് ചെയ്തു.
എരുമേലി :എരുമേലി റെയിഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഞ്ചാവു ചെടികൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫിസർ ബി.ആർ.ജയനെ സസ്പെൻഡ് ചെയ്തു.
വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൃത്യവിലോപം കണ്ടെത്തിയത്.
റെസ്ക്യൂ വാച്ചറായ അജേഷ്.പി.ബാലകൃഷ്ണൻ സ്റ്റേഷന്റെ പിൻവശത്തെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന് പിന്നിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത് കണ്ടെത്തിയിട്ടും നിയമനടപടി സ്വീകരിക്കുകയോ, മേലധികാരികളെ വിവരം അറിയിക്കുകയോ ചെയ്തില്ലന്ന് അന്വേഷണ സംഘം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടിൽ പറയുന്നു
സ്റ്റേഷൻ ജീവനക്കാർക്ക് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയില്ല,
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, വ്യാജരേഖകൾ ഉണ്ടാക്കി കുറ്റാരോപിതനെ സ്വാധീനിച്ച് മറ്റൊരു കേസിൽ തനിക്ക് എതിരെ പരാതി നൽകിയ ജീവനക്കാരെ കേസിൽ ഉൾപെടുത്താൻ ശ്രമിച്ചു, ഫോണിൽ ചിത്രീകരിച്ച തെളിവുകൾ സാമൂഹികമാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച് ഫോറസ്റ്റ് വകുപ്പിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആയ പ്രമോദ് ജി. കൃഷ്ണനാണ് ഉത്തരവിറക്കിയത്.