കെ ജോർജ് വർഗീസ് (വക്കച്ചായി) ഒന്നാം ചരമവാർഷികം കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ- സഹകാരി മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന കെ ജോർജ് വർഗീസ് (വക്കച്ചായി) ൻ്റെ ഒന്നാം ചരമവാർഷികം കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, റിജോ വാളാന്തറ, ഷാജൻ മണ്ണംപ്ലാക്കൽ, ജോളി മടുക്കക്കുഴി, ബേബി പനയ്ക്കൽ, ബിജു ചക്കാല, ഷാജി പുതിയാപറമ്പിൽ, അജു പനക്കൽ, മനോജ് ചീരാംകുഴി ,കെ എം മാത്യു മടക്കക്കുഴി, ജോയി കൈപ്പൻ പ്ലാക്കൽ, മാത്യു നടുത്തൊട്ടി തുടങ്ങിയവർ സംസാരിച്ചു.