ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്‌ത കേസിലെ പ്രതി അറസ്റ്റിൽ

കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്‌ത കേസിലെ പ്രതി അറസ്റ്റിൽ. മുണ്ടക്കയത്തിന് സമീപം കൊക്കയാർ വെസ്ലി വടക്കേമല തുണ്ടിയിൽ വീട്ടിൽ അജിത് ബിജുവിനെ(28) ആണ് ചെങ്ങന്നൂർ ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പിന്നോക്ക

വിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന വീഡിയോകൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി

പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. യുവതിയിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്‌തതായും പരാതിയുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള കേസായതിനാൽ ചെങ്ങന്നൂർ ഡി വൈ എസ് പിയാണ് കേസ് അന്വേഷിച്ചത്.

അജിത് ബി കൃഷ്‌ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ തന്റെ റീൽസും മറ്റും സ്ഥിരമായി പോസ്റ്റ് ചെയ്ത് യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വശീകരിച്ച് വിവാഹ വാഗ്‌ദാനം നൽകി പിഡീപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയാണ് പതിവ്.

സമാന സംഭവത്തിൽൽ പ്രതിക്കെതിരെ മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത കേസിൽ ഇയാൾ ജയിലിലായിരുന്നു. കേസിൽ ജാമ്യമെടുത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെയാണ് വിവിധയിടങ്ങളിലുള്ള സ്ത്രീകളുമായി ബന്ധത്തിലാകുന്നത്. രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകാൻ തയ്യാറായത്.

ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page