എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
പത്തനംതിട്ട : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥനായ യുവാവിന് ദാരുണാന്ത്യം. തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്നുമല സ്വദേശി കുടിലിൽ വീട്ടിൽ ബിജു (48) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് പട്ടികുരക്കുന്ന ശബ്‌ദം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു, ഓട്ടോ ഡ്രൈവറാണ് മരണപ്പെട്ട ബിജു.ഇന്ന് വെളുപ്പിന് ഒന്നരക്ക് ശേഷമാണ് സംഭവം .വീ ടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കു ന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമ റിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേ ഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.നാ ട്ടുകാർ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാൻ പോലീസിനെ അനുവദിച്ചില്ല. കളക്ടർ അട ക്കമുള്ള അധികൃതർ സ്ഥലത്തെത്തണമെ ന്നാണ് അവരുടെ ആവശ്യം.