കാണിക്ക മണ്ഡപം ഉത്ഘാടനം ചെയ്തു

കാണിക്ക മണ്ഡപം ഉത്ഘാടനം ചെയ്തു.

മുണ്ടക്കയം – അഖില ഭാരത അയ്യപ്പ സേവാ സംഘം 674-ാം നമ്പർ മടുക്ക ശാഖ ശ്രീ മഹാവിഷ്ണു – മഹാദേവ ക്ഷേത്രത്തിലെ കാണിക്ക മണ്ഡപം ക്ഷേത്രം തന്ത്രി തമ്പലക്കാട് ഓമനക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ : സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ നാടിനു സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിൻ്റെയും പ്രദേശവാസികളായ ഭക്തരുടേയും സഹകരണത്തിലാണ് ക്ഷേത്രമാതൃകയിൽ മണ്ഡപം ഒരുക്കിയിരിക്കുന്നത്. അഖില ഭാരത അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയൻ സെക്രട്ടറി പി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ, എ ബി എ എസ് എസ് വർക്കിംഗ് പ്രസിഡൻ്റ് മുരളികുമാർ , ബാബുരാജ് കെ,വി.ടി.അയൂബ്ഖാൻ , പി.കെ. സുധീർ, കെ.ബി.രാജൻ, കെ. എസ് ജയദേവൻ, കെ.പി. ഷൈൻകുമാർ, പി.ആർ. രവീന്ദ്രൻ നായർ,ഷീലാമ്മ വാസൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page