ആഞ്ഞടിച്ച കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം.4 വീടുകൾ തകർന്നു
ആഞ്ഞടിച്ച കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം.4 വീടുകൾ തകർന്നു
മുണ്ടക്കയം : വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. വണ്ടൻപതാൽ
10 സെൻ്റ് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. 4 വീടുകളുടെ മേൽക്കൂര തകർന്നു. വണ്ടൻപതാൽ 10 സെൻറ് പാടവീട്ടിൽ ഷാമോൻ, പാലപ്പറമ്പിൽ രാജു , കുളക്കാട്ടുതടം തങ്കമ്മ, തറപ്പേൽ സിനോജ് കുട്ടൻ എന്നിവരുടെ വീടുകളാണ് തകർന്നത് .വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. വീടുകൾ പൂർണമായും തകർന്നതിനെ തുടർന്ന് വീട് വാസയോഗ്യമല്ലാതായി നാല് കുടുംബങ്ങളെയും സമീപ വീടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്
നിരവധി മരങ്ങളും ഒടിഞ്ഞു. കൃഷിയിടങ്ങളിലും നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. നാശനഷ്ടം കണക്കാക്കി വരുന്നു